'അന്ധാദുൻ' മലയാളത്തിലേക്ക്, പൃഥ്വിരാജ് നായകൻ !

കെ ആർ അനൂപ്

ബുധന്‍, 25 നവം‌ബര്‍ 2020 (15:51 IST)
2018-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രം'അന്ധാദുൻ' മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, അഹാന കൃഷ്ണ, മംത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
ആയുഷ്മാൻ ഖുറാനെയും രാധിക ആപ്‌തെയും ഒന്നിച്ച് അഭിനയിച്ച  ചിത്രമാണ്  അന്ധാദുൻ. ആയുഷ്മാന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. പിയാനിസ്റ്റായിട്ടാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍