മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ ? മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്

ശനി, 5 ജൂണ്‍ 2021 (12:41 IST)
തീയറ്ററില്‍ എത്തി വര്‍ഷം ആറ് പിന്നിട്ടും പ്രേക്ഷകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്. മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ അതൊ മറന്നത് പോലെ ഭാവിക്കുന്നതാണോ എന്നത്. അതിനു ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
 
അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകളിലേക്ക്
 
''മലരിന് ഓര്‍മ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഓര്‍മ തിരികെ കിട്ടിയപ്പോള്‍ അവള്‍ ചിലപ്പോള്‍ അറിവഴഗനുമായി സംസാരിച്ചിരിക്കാം. അവള്‍ അവിടെയെത്തുമ്പോള്‍ ജോര്‍ജും സെലിനും സന്തോഷത്തോടെയിരിക്കുന്നു എന്നു മനസ്സിലാവുന്നു. എന്നാല്‍ സൂപ്പര്‍ ജോര്‍ജിന് മനസ്സിലാവുന്നുണ്ട്, മലരിന് ഓര്‍മ തിരികെ കിട്ടിയിട്ടുണ്ടെന്ന്. 
 
അത് സംഭാഷണങ്ങളിലൂടെ പയുന്നില്ല, ആംഗ്യങ്ങളിലൂടെയും ഹാര്‍മോണിയത്തിന് പകരം ആദ്യമായി വയലിന്‍ ഉപയോഗിച്ചും ഞാനത് പയുന്നുണ്ട്. നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ചോദ്യത്തിലെ അവസാനത്തെ പോയിന്റാണ്, അടുത്തിടെയാണ് മലരിന് ഓര്‍മ തിരികെ ലഭിച്ചത്'- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
 
ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് ആയിരുന്നു അദ്ദേഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍