ഗോൾഡിൻ്റെ പരാജയത്തിൽ കളം മാറ്റിചവിട്ട് അൽഫോൺസ്, ഇത്തവണ സിനിമ തമിഴിൽ

വെള്ളി, 24 മാര്‍ച്ച് 2023 (18:05 IST)
പൃഥ്വിരാജ് ചിത്രമായ ഗോൾഡിൻ്റെ പരാജയത്തിന് പിന്നാലെ മലയാള സിനിമയിൽ നിന്നും കളം മാറി ചവിട്ടി സംവിധായകൻ അൽഫോൺസ് പുത്രൻ. തമിഴിലാണ് പുതിയ സിനിമ ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നും ഒരു പ്രണയചിത്രമാകും ഇതെന്നും അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
 
ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിൻ്റെ അഭിനേതാക്കളെ തെരെഞ്ഞെടുക്കും. പാൻ ഇന്ത്യൻ അഭിനേതാക്കളെ അഭിനയിപ്പിക്കാനാണ് അൽഫോൺസ് പദ്ധതിയിടുന്നതെന്ന് ചിത്രത്തിൻ്റെ നിർമാതാക്കൾ അറിയിച്ചു. മലയാളത്തിൽ നേരം പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് സംവിധാനം ചെയ്ത ഗോൾഡ് ബോക്സോഫീസിൽ വലിയ പരാജയമായിരുന്നു. തമിഴ് ചിത്രത്തിലൂടെ അൽഫോൺസ് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍