സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയിലെ അലന്‍സിയറിന്റെ വിവാദ പ്രസംഗം വീണ്ടും ചര്‍ച്ച ആകുകയാണ്. ഒരുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നടന്‍ അലന്‍സിയറിനെതിരേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വിവാദ പ്രസംഗത്തിനുശേഷം നല്‍കിയ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അലന്‍സിയര്‍ അപമാനിച്ചു എന്നാണ് പരാതി.
പുരസ്‌കാരം സ്വീകരിച്ച ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും 'പെണ്‍പ്രതിമ'യ്‌ക്കെതിരേ നടന്‍ പരാമര്‍ശം നടത്തി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അഭിമുഖത്തിനിടെ വ്യക്തിപരമായും ജാതിയുമായും അധിക്ഷേപിച്ചെന്ന് കലാസംവിധായകന്‍ കൂടിയായ ദേവന്‍ പറയുന്നു.പുരസ്‌കാരത്തിനൊപ്പം നല്‍കുന്ന ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്തതല്ല.