നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:02 IST)
നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അരുണ ഭാട്ടിയ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
 
ലണ്ടനില്‍ സിനിമ ചിത്രീകരണം തിരക്കിലായിരുന്നു അക്ഷയ് കുമാര്‍. അമ്മയുടെ അസുഖ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു അരുണ ഭാട്ടിയ മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article