മാര്‍ച്ചില്‍ അല്ല ഏപ്രിലില്‍, റിലീസ് പ്രഖ്യാപിച്ച് ഐശ്വര്യ രാജേഷിന്റെ 'സ്വപ്ന സുന്ദരി'

കെ ആര്‍ അനൂപ്

ചൊവ്വ, 14 മാര്‍ച്ച് 2023 (15:27 IST)
'ലോക്ക്-അപ്പ്' ഫെയിം സംവിധായകന്‍ ചാള്‍സിനൊപ്പം നടി ഐശ്വര്യ രാജേഷ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സ്വപ്ന സുന്ദരി'. റിലീസ് പ്രഖ്യാപിച്ചു.ക്ലീന്‍ 'യു'സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
 
ഏപ്രില്‍ 14ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.കോമഡി എന്റര്‍ടെയ്നറിന്റെ ട്രെയിലര്‍ നേരത്തെ പുറത്തു വന്നിരുന്നു.
ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ദീപ ശങ്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍
 കരുണാകരന്‍, റെഡിന്‍ കിംഗ്സ്ലി, മൈം ഗോപി, സുനില്‍ റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജ്മല്‍ തഹ്സീനാണ് സംഗീതം ഒരുക്കുന്നത്.
 
 എസ് ജി ചാള്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 2023 മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍