‌മുഖത്ത് ചോരപ്പാട്, കൈയിൽ ചായ: ത്രില്ലറുമായി ഐശ്വര്യ രാജേഷ്

Webdunia
വ്യാഴം, 5 മെയ് 2022 (19:23 IST)
ഐശ്വര്യ രാജേഷ് പ്രധാനകഥാപാത്രത്തിലെത്തുന്ന ഡ്രൈവർ ജമുനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് എത്തുന്നത്. 
 
മുഴുനീള റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളാണ് പറയുന്നത്. കിൻസ്ലിൻ ആണ് ചിത്രത്തിന്റെ സംവിധാനം. 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്,മലയാളം,കന്നഡ ഭാഷകളിലും ചിത്രമെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article