ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും അടുത്തത്, പുതിയ ചിത്രത്തെ പറ്റി സൂചനകൾ നൽകി ശ്രീകുമാർ മേനോൻ

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (17:17 IST)
ഒടിയന് ശേഷം അടുത്തതായി താൻ സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെ പറ്റി സൂചനകൾ നൽകി സംവിധായകൻ ശ്രീകുമാർ മേനോൻ. അടുത്തതായി താൻ സംവിധാനം ചെയ്യുന്ന ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ ശ്രീകുമാർ മേനോൻ പുറത്തുവിട്ടത്.
 
ഒരു ഇതിഹാസ സിനിമയായിട്ടായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് ചിത്രത്തിലേക്കായി സാങ്കേതികപ്രവർത്തകരെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകുമാർ മേനോൻ പറയുന്നു. പൂർണമായും ഇന്ത്യൻ ചരിത്രത്തെയും ഇതിഹാസങ്ങളെയും ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുക്കുന്നത്. ഇതിനായി ഇന്ത്യൻ പുരാണങ്ങളെ പറ്റി ആഴത്തിൽ അറിവുള്ള വരെയും,ചരിത്രത്തെ പറ്റി അറിവുള്ളവരെയും ആവശ്യപ്പെട്ടിരിക്കുകയാണ് മേനോൻ. ഗ്രാഫിക് ഡിസൈനർമാർ,ഇല്യുസ്ട്രേറ്റര്‍മാർ,വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെയും ചിത്രത്തിലേക്ക് ആവശ്യമുണ്ടെന്നും പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്.
 
 ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മേനോൻ പറയുന്നു. ചിത്രത്തിന്റെ അഭിനേതക്കളെ പറ്റിയുള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article