അദൃശ്യം സിനിമ അതിന്റെ സംവിധായകനൊപ്പം കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.ബിരിയാണിക്ക് ശേഷം യുഎഎന്‍ ഫിലിം ഹൗസ് സിനിമ കൂടിയാണ് ഇത്.അദൃശ്യം സംവിധായകന്‍ സാക് ഹാരിസ് ബിരിയാണിയുടെ കഥ ആദ്യം കേട്ടിട്ട് യുഎഎന്‍ ന്റെ ബാനറില്‍ ചെയ്യാന്‍ നിര്‍മ്മാതാവിനോട് റെക്കമന്റ് ചെയ്ത് എന്ന് സജിന്‍ ബാബു ഓര്‍ക്കുന്നു.
'ബിരിയാണിക്ക് ശേഷം UAN ഫിലിം ഹൗസ് മലയാളത്തില്‍ 'അദൃശ്യം' എന്ന പേരിലും, തമിഴില്‍ 'യുഗി' യായും നിര്‍മ്മിച്ച ചിത്രം ഇന്ന് റിലീസ് ആകുകയാണ്..ബിരിയാണിയുടെ കഥ ആദ്യം കേട്ടിട്ട് UAN ന്റെ ബാനറില്‍ ചെയ്യാന്‍ നിര്‍മ്മാതാവിനോട് റെക്കമന്റ് ചെയ്ത പ്രിയ സുഹൃത്ത് Zac Harriss ആണ് ഈ Bilingual സിനിമയുടെ സംവിധായകന്‍. അദ്ദേഹത്തോടൊപ്പം 'യുഗി'യുടെ ആദ്യ ഷോ കാണാന്‍ ചെന്നൈ കാശി തിയറ്ററില്‍.. എത്തിയപ്പോള്‍..'-സജിന്‍ ബാബു കുറിച്ചു.