വിവാഹം കഴിഞ്ഞു എന്നത് പ്രശ്‌നമല്ല, നല്ല കഥാപാത്രമെങ്കില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ ഇനിയും അഭിനയിക്കും: സ്വാസിക

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (18:58 IST)
Swasika
സീരിയലിലൂടെയെത്തി സിനിമയിലും തന്റേതായി ഇടം സ്വന്തമാക്കിയ നായികയാണ് സ്വാസിക. ചെറുതും വലുതുമായി ഒട്ടേറെ സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ചര്‍ച്ചയായത് സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ ചതുരം എന്ന സിനിമയായിരുന്നു. തമിഴില്‍ അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ലബ്ബര്‍ പന്തിലും മികച്ച വേഷം ചെയ്യാന്‍ സ്വാസികയ്ക്കായിരുന്നു.
 
ചതുരം എന്ന സിനിമയില്‍ റോഷന്‍ മാത്യുവിനൊപ്പം ഇന്റിമേറ്റ് രംഗങ്ങളില്‍ സ്വാസിക അഭിനയിച്ചിരുന്നു. നിലവില്‍ വിവാഹിതയാണെങ്കിലും സിനിമ ആവശ്യപ്പെടുകയാണെങ്കില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സ്വാസിക പറയുന്നത്. വെറുതെ അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുണ്ട്. അതൊന്നും നമ്മള്‍ ചെയ്യേണ്ട കാര്യമില്ല. സിനിമയ്ക്ക് ആവശ്യം വരുന്ന സീനാണെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. അങ്ങനൊരു ചിത്രം വന്നപ്പോള്‍ പ്രേമിനോട് സംസാരിച്ചിരുന്നു. അതിനിപ്പൊ എന്താ, വീണ്ടും അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് പ്രേം ചോദിച്ചത്.
 
 അഭിനയം എന്നത് നമ്മുടെ ജോലിയാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ വേറെയൊന്നും ചെയ്യാനാകില്ല. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും. എനിക്ക് അത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്തല്ലെ പറ്റു എന്നായിരുന്നു പ്രേമിന്റെ മറുപടി. വെറൈറ്റി മീഡിയയോടായിരുന്നു ഇരുവരുടെയും പ്രതികരണം
 

അനുബന്ധ വാര്‍ത്തകള്‍

Next Article