ഗർഭകാലത്ത് ഇത്രയും ശ്രദ്ധിച്ച വേറെയാളില്ല, കുഞ്ഞുവാവയുടെ ഓസ്‌കിച്ചേട്ടൻ, വളർത്തു നായയെക്കുറിച്ച് നടി സ്‌നേഹ ശ്രീകുമാർ

കെ ആര്‍ അനൂപ്

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (11:28 IST)
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളർത്തുമൃഗങ്ങളെ പലപ്പോഴും മനുഷ്യർ കാണാറുള്ളത്. തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ കുഞ്ഞ് നായക്കുട്ടിയെ കുറിച്ച് പറയുകയാണ് നടി സ്‌നേഹ ശ്രീകുമാർ.
 
 തന്റെ ഗർഭകാലത്തും തുടർന്നും ഓസ്‌കാർ എന്ന നായ്ക്കുട്ടി വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവന്നതെന്ന് സ്‌നേഹ പറയുന്നു.സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന നായ്ക്കുട്ടി തന്നോടൊപ്പം അടുത്തു വളരെ പെട്ടെന്നായിരുന്നു എന്നും നടി ഓർക്കുന്നു.
 
സ്‌നേഹ ശ്രീകുമാർ ഓസ്‌കാർ എന്ന നായക്കുട്ടിയെ കുറിച്ച് പറഞ്ഞത്,
 
യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്‌കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്‌കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്‌ബോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.ഇപ്പൊ വാവയുടെ കാവൽ ആണ്.പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്.നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്‌നേഹിക്കുന്നു ഓസ്‌കി. എന്റെ ഓസ്‌കാറിന് ജന്മദിനാശംസകൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍