'ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക';ബോഡി ഷെയ്മിങ്ങിനെതിരേ പ്രതികരിച്ച് സനുഷ

കെ ആര്‍ അനൂപ്

വ്യാഴം, 10 ജൂണ്‍ 2021 (11:58 IST)
ബോഡി ഷെയ്മിങ്ങിനെതിരേ പ്രതികരിച്ച് സനുഷ.തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് നടി പറഞ്ഞു.നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നതെന്നും നിങ്ങളും എല്ലാം തികഞ്ഞവരല്ലെന്നും താരം കുറിച്ചു.
 
'എന്റെ തടിയെക്കുറിച്ച് സൂചിപ്പിക്കുന്നവരോട്, അതിനെക്കുറിച്ചോര്‍ത്ത് എന്നേക്കാളധികം വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. നിങ്ങളും എല്ലാം തികഞ്ഞവരല്ല.' -സനുഷ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍