സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ എത്തിച്ച് നല്‍കി നടന്‍ മഹേഷ് ബാബു മാതൃകയാകുന്നു. ആന്ധ്രപ്രദേശിലെ ബുറുപലേ ഗ്രാമത്തിലെ ആളുകള്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത്. നടിയും മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കര്‍ ഇക്കാര്യം അറിയിച്ചത്.