നടി കാവ്യ സുരേഷ് വിവാഹിതയായി

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (12:41 IST)
നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 33കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013ല്‍ ‘ലസാഗു ഉസാഘ’ എന്ന സിനിമയിലൂടെയാണ് കാവ്യ കരിയര്‍ ആരംഭിച്ചത്.
 
ഒരേ മുഖം, കാമുകി എന്നിവയുള്‍പ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നൃത്തത്തിലും കാവ്യ സജീവമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍