പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് പ്രശസ്തിയിലെത്തിയവരുണ്ട്. അവരിലൊരാളാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായി വളർന്ന കാവ്യ നാടൻ കഥാപാത്രങ്ങളെയാണ് കൂടുതലായിട്ടും അവതരിപ്പിച്ചത്. കാവ്യ മാധവന്റെ സിനിമകളെയും കഥാപാത്രങ്ങളെ പറ്റിയും നടൻ പൃഥ്വിരാജ് സുകുമാരൻ ഒരിക്കൽ സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് കാവ്യയെ കുറിച്ച് പൃഥ്വി സംസാരിച്ചത്.
'കാവ്യ മാധവനെ ഞാൻ മിക്കപ്പോഴും സിനിമകളിൽ കണ്ടിട്ടുള്ളത് അയൽവക്കത്തെ പെൺകുട്ടി, അതുമല്ലെങ്കിൽ നാണംകുണുങ്ങിയ നാടൻ കഥാപാത്രങ്ങളിലൂടെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിയാണ് കാവ്യയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ ആ കാവ്യയെ വെളിച്ചത്ത് കൊണ്ട് വരാൻ വളരെ ചുരുക്കം സിനിമകൾക്കേ സാധിച്ചിട്ടുള്ളു.
പൃഥ്വിരാജും കാവ്യ മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വാസ്തവം. ഈ ചിത്രത്തിൽ കാവ്യ മാധവൻ അസാധാരണ പ്രകടനം കാഴ്ചവെച്ചിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അമിതമായി പ്രണയിച്ചിരുന്ന സുമിത്ര എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. ഇരുവരുടെയും പ്രണയവും വിരഹവുമൊക്കെ അത്രയും തിളക്കത്തോടെ അവതരിപ്പിക്കാൻ കാവ്യയ്ക്ക് സാധിച്ചു. ഇരുവരുടെയും കോംബോ ഏറെ ജനപ്രിയമാവുകയും ചെയ്തു.
2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി കാവ്യ മാധവൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനം കാവ്യ അഭിനയിച്ചത്. ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമ തിയേറ്ററുകളിലെത്തി മാസങ്ങൾക്ക് പിന്നാലെ ദിലീപും കാവ്യയും വിവാഹിതരായി. ഏറെ കാലം ദിലീപും കാവ്യയും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകൾക്കൊടുവിലായിരു
ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂർണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോൾ. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതൽ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്തുകയാണ് കാവ്യയിപ്പോൾ.