പ്രശസ്ത നടി ചിത്ര അന്തരിച്ചു

Webdunia
ശനി, 21 ഓഗസ്റ്റ് 2021 (08:53 IST)
പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമരം, ദേവാസുരം, പൊന്നുച്ചാമി, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, നാടോടി, അദ്വൈതം, ഏകലവ്യന്‍, കമ്മിഷണര്‍ എന്നീ സൂപ്പര്‍ഹിറ്റ് മലയാള സിനിമകളിലെല്ലാം ചിത്ര അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25 ന് കൊച്ചിയിലായിരുന്നു ചിത്രയുടെ ജനനം. ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ മലയാള ഹിറ്റ് ചിത്രം. രാജപാര്‍വൈയാണ് ആദ്യസിനിമ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article