വിവാഹത്തെ പറ്റിയും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ പറ്റിയും പ്രതികരണവുമായി നടി ഭാമ. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നത് പതിവായതോടെയാണ് ഈ വിഷയത്തില്‍ ഭാമ തന്റെ അഭിപ്രായം പറഞ്ഞത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീധനം നല്‍കി സ്ത്രീകള്‍ വിവാഹം ചെയ്യേണ്ട കാര്യമില്ലെന്ന് ഭാമ വ്യക്തമാക്കിയത്.
കുടുംബം ഉണ്ടാവുക എന്നത് ഒരു സ്ത്രീയുടെയും പുരുഷന്റെയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് സ്ത്രീധനം കൊടുക്കേണ്ടത്. നിയമപരമായി ഇതെല്ലാം നിരോധിച്ചെന്ന് പറഞ്ഞാലും അതിന്റെ പേരില്‍ അതിക്രമങ്ങള്‍ തുറ്റരുകയാണ്. അതുകൊണ്ട് ഇതില്‍ നിന്നെല്ലാം പഠിക്കുക.സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ജോലി സ്വന്തമാക്കുക. പങ്കാളി വേണ്ടെന്നല്ല, കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ സ്ത്രീകള്‍ വിവാഹം ചെയ്യുക. അത് സ്ത്രീധനം കൊടുത്തുകൊണ്ടാകരുത്. ആ പണം സ്ത്രീകളുടെ ക്ഷേമത്തിനായിരിക്കണം. തിരിച്ച് പുരുഷന്റെ പണവും ഇങ്ങോട്ട് വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള 2 വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തില്‍ വിവാഹം ഡിസൈന്‍ ചെയ്യാന്‍ പറ്റണം. ഭാമ പറഞ്ഞു.