നടൻ കൃഷ്ണ കുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. മൂത്തമകൾ അഹാന നടിയാണെങ്കിലും ഇൻഫ്ളുവൻസറായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അധികം സിനിമകളിലൊന്നും അഹാന അഭിനയിച്ചിട്ടില്ല. ഓരോ സിനിമ കഴിയുമ്പോഴും വലിയ ഗ്യാപ്പും കരിയറിൽ വന്നു. താരകുടുംബത്തിലെ ഏറ്റവും പക്വതയും ഉത്തരവാദിത്വവുമുള്ള ആളായാണ് അഹാനയെ ആരാധകർ കാണുന്നത്.
അടുത്തിടെയാണ് അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതത്. വിവാഹത്തിന് മുന്നോടിയായിട്ടായിരിക്കാം ഇതെന്നാണ് വാദം. തന്റെ 30ാം പിറന്നാളിന് മുമ്പ് ആഗസ്റ്റ് മാസത്തിലോ സെപ്റ്റംബർ മാസത്തിലോ അഹാനയുടെ വിവാഹം നടന്നേക്കും എന്നും റിപ്പോർട്ടുണ്ട്. തന്റെ കുഞ്ഞിന് അഹാനയുടെ കല്യാണത്തിന് സ്യൂട്ട് ധരിക്കാമെന്ന് ദിയ കൃഷ്ണ ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിച്ചാണ് അഹാനയുടെ വിവാഹം ഉടനെയെന്ന വാദം വരുന്നത്.