Actor Vishnu Prasad: മകള്‍ കരള്‍ കൊടുക്കും; വിഷ്ണു പ്രസാദിന്റെ നില ഗുരുതരം

രേണുക വേണു

ബുധന്‍, 16 ഏപ്രില്‍ 2025 (16:13 IST)
Vishnu Prasad

Actor Vishnu Prasad: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സിനിമ-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കണമെങ്കിലും സാമ്പത്തിക ചെലവ് വലിയ ബാധ്യതയായി തുടരുന്നു. 
 
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടക്കം ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സമാഹരിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. വിഷ്ണു പ്രസാദിന്റെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ സമ്മതമറിയിച്ചിട്ടുണ്ട്. 
 
സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ' അടിയന്തര സഹായമായി ഒരു തുക ചികിത്സകള്‍ക്കു വേണ്ടി നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്കുള്ള തുക സമാഹരിക്കാനായി ആത്മ സംഘടന ശ്രമം നടത്തുന്നുണ്ട്. 
 
റണ്‍വേ, മാമ്പഴക്കാലം, കൈ എത്തും ദൂരത്ത്, ലയണ്‍, ബെന്‍ ജോണ്‍സണ്‍, പതാക തുടങ്ങിയ സിനിമകളില്‍ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍