അന്ന് രാവിലെ വീടിന് സമീപമുള്ള റോഡിലൂടെ പതിവ് നടത്തം കഴിഞ്ഞ് എത്തിയതാണ് രാജ്കുമാര്‍. രാവിലെ 11.30 ന് പതിവ് വൈദ്യ പരിശോധനയ്ക്ക് രാജ്കുമാര്‍ വിധേയനാകുകയും ചെയ്തു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം രാജ്കുമാറിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറായി. രാജ്കുമാര്‍ സോഫയില്‍ തളര്‍ന്നിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്ന് ഫാനിനിന്റെ സ്പീഡ് കുറയ്ക്കാന്‍ രാജ്കുമാര്‍ ആവശ്യപ്പെട്ടു. ആരോഗ്യനില മോശമാകുന്നത് കണ്ട് രാജ്കുമാറിന്റെ പേഴ്‌സണല്‍ ഫിസിഷ്യന്‍ ഡോ.രമണ റാവുവിനെ വിളിച്ചുവരുത്തി. കാര്‍ഡിയാക് മസാജും സിപിആറും നല്‍കിയെങ്കിലും ആരോഗ്യനില മോശമായി തുടര്‍ന്നു. ഉടനെ എം.എസ്.രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.