മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനായിരുന്നു കൊല്ലം സുധി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചിട്ടുണ്ട്.