മാർക്കോയിലെ സിലിണ്ടർ സ്റ്റാർ ഇനി ത്രില്ലർ സിനിമയിൽ, അഭിമന്യൂ തിലകനൊപ്പം കുഞ്ചാക്കോ ബോബനും

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2025 (14:12 IST)
Abhimanyu Thilakan
അരങ്ങേറ്റ സിനിമയില്‍ തന്നെ സൂപ്പര്‍ വില്ലനിസം കാണിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് അഭിമന്യൂ തിലകന്‍. ഷമ്മി തിലകന്റെ മകനായ അഭിമന്യൂ ആദ്യസിനിമയിലെ പ്രകടനത്തോടെ സിലിണ്ടര്‍ സ്റ്റാര്‍ എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മാര്‍ക്കോയിലെ ഞെട്ടിച്ച വില്ലന്‍ പുതിയൊരു മലയാള സിനിമയില്‍ കൂടി ഭാഗമാവുകയാണ്. ബോബി- സഞ്ജയ് കുഞ്ചാക്കോ ബോബന്‍ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയിലാണ് അഭിമന്യൂ ഭാഗമാകുന്നത്.
 
 ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്ന സിനിമ ഒരു ത്രില്ലറാണെന്നാണ് സൂചന. ഗരുഡന്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ വര്‍മ ഒരുക്കുന്ന സിനിമയാണ് ബേബി ഗേള്‍. ലിജോ മോള്‍, സംഗീത് പ്രതാപ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍