ലിവിങ് ടുഗെതർ ആയിരുന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, സംഭവിച്ച് പോയതാണ്: അഭയ ഹിരണ്മയി

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (11:29 IST)
മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി വർഷങ്ങൾ നീണ്ട ലിവിങ് ടുഗതെറിനൊടുവിൽ നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം സൈബർ സ്പേസിൽ പലതവണ അഭയ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോൾ ഇരുവരും ലിവിങ് ടുഗെതെർ ആയിരുന്നു. ഇപ്പോഴിതാ ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. 
 
ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോൾ താൻ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വർഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്. പത്ത് വർഷം മുമ്പ് ലിവിങ് റിലേഷൻഷിപ്പ് നയിച്ചപ്പോൾ ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു. ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. 
 
ഞാനും എല്ലാവരെയും പോലെ ‍ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താൻ ലിവിങ് ടു​ഗെതറാണെന്ന് അവർ പറ‌യുമ്പോൾ പത്ത് വർഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാൻ ചെയ്തുവെന്നതിൽ ഞാൻ‌ വളരെ പ്രൗഡാണ്. ഞാൻ ഒരു തുടക്കക്കാരിയായല്ലോ എന്നാണ് അഭയ ഹിരൺമയി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍