70 കാരനായ കമൽഹാസനൊപ്പം റൊമാൻസ്‌? തഗ് ലൈഫ് വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (08:25 IST)
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. അഭിരാമിയും തൃഷയുമാണ് നായികമാർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ പക്ഷേ ഏറ്റവുമധികം ചർച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവർക്കൊപ്പമുള്ള കമൽഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു. 
 
70 കാരനായ കമൽഹാസന് നായികമാരായി എത്തിയ 2 താരങ്ങൾക്കും 40 വയസാണ് പ്രായം എന്ന രീതിയിലാണ് വിമർശനങ്ങൾ വന്നത്. മകളുടെ പ്രായമുള്ളവർക്കൊപ്പം കമൽഹാസൻ റൊമാൻസ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയിൽ വരെ ചർച്ചകൾ നീണ്ടിരുന്നു. ഇപ്പോൾ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ തൃഷ പങ്കെടുക്കവേയായിരുന്നു വിമർശനങ്ങളിൽ നടി പ്രതികരിച്ചത്. 
 
ഇത്തരം വിമർശനങ്ങളും ആക്രമണങ്ങളും താൻ നേരിടാൻ തയ്യാറാണ് എന്ന് വ്യക്തമാക്കിയ തൃഷ കമൽ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താൻ വിശ്വസിക്കുന്നെന്നും തുറന്നുപറഞ്ഞു.
 
'ഈ സിനിമ പ്രഖ്യാപിക്കുമ്പോൾ തന്നെ ഇത്തരം രംഗങ്ങൾ ഉണ്ടാവുമായിരുന്നെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഇതൊരു മാജിക്കായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് ഞാൻ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. കരാറിൽ ഞാൻ ഒപ്പിടുക പോലും ചെയ്തിരുന്നില്ല. കമൽഹാസനും മണിരത്‌നത്തെയും ഒരുമിച്ച് കാണുമ്പോൾ അഭിനേതാക്കളായ നമ്മൾ ജോലി മറന്ന് അവരെ നോക്കിനിൽക്കില്ലല്ലോ', തൃഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍