പ്രായം 59 ആയി, രണ്ട് വിവാഹബന്ധങ്ങൾ പരാജയമാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുപ്പിക്കുന്നു, പങ്കാളിയെ ആഗ്രഹിക്കുന്നു: ആമിർ ഖാൻ

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (17:02 IST)
സംവിധായിക കിരണ്‍ റാവുമായുള്ള വിവാഹമോചനത്തിന് ശെഷം വീണ്ടും വിവാഹിതനായേക്കുമെന്ന് സൂചിപ്പിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിയ്ക്കുന്നതില്‍ ഉപദേശം തേടിയ അവതാരകയ്ക്ക് നല്‍കിയ മറുപടിയിലാണ് ആമിര്‍ തുറന്ന് സംസാരിച്ചത്.
 
 എനിക്കിപ്പോള്‍ പ്രായം 59 ആയി. എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്, ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ബന്ധങ്ങളുടെ. കുടുംബം, കുട്ടികള്‍ എല്ലാവരുമായി നല്ല ബന്ധത്തിലാണ്. അവരോടൊപ്പം സംതൃപ്തനാണ്. കൂടുതല്‍ നല്ല വ്യക്തിയാകാനുള്ള ശ്രമത്തിലാണ്. 2 വിവാഹബന്ധങ്ങളും പരാജയപ്പെട്ട എന്നെപോലെ ഒരാളോട് ഈ വിഷയത്തെ ചോദിക്കുന്നത് അനുചിതമാണ്.
 
 എങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുപ്പിക്കുന്നതാണെന്ന് പറയേണ്ടി വരും. ജീവിതത്തില്‍ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ട്. ആമിര്‍ ഖാന്‍ പറഞ്ഞു. അതേസമയം മുന്‍ ഭാര്യമാരായ കിരണ്‍ റാവു,റീന ദത്ത എന്നിവരുമായി ഇപ്പോഴും അടുത്തബന്ധമാണ് സൂക്ഷിക്കുന്നതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article