ആരും അറിയാത്ത ഒരാളെ സിനിമാനടന്‍ ആക്കിയ 'കമ്മട്ടിപ്പാടം', ആറാം വാര്‍ഷിക ദിനത്തില്‍ മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്

വെള്ളി, 20 മെയ് 2022 (11:40 IST)
മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്. ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരും അറിയാത്ത ഒരാളെ ഉയരങ്ങളിലേക്ക് എത്തിച്ച ഒരു ചിത്രം. മണികണ്ഠന്റെ ജീവിതം മാറ്റിയെഴുതിയ സിനിമ. അതുകൊണ്ടുതന്നെ കമ്മട്ടിപ്പാടത്തിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ വെളിച്ചത്തിന്റെ ആറു വര്‍ഷങ്ങള്‍ എന്നാണ് നടന്‍ കുറിച്ചത്.
2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് പി. ബാലചന്ദ്രന്‍ കഥ ഒരുക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍