'ജേഴ്‌സി' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ചൊവ്വ, 17 മെയ് 2022 (15:17 IST)
തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കില്‍ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്.ഒറിജിനല്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനുരിയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
 
നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. മെയ് 20ന് ജേഴ്‌സി പ്രദര്‍ശനത്തിനെത്തും.
 
'അര്‍ജുന്‍ റെഡ്ഡി' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങിലും ഷാഹിദ് തിളങ്ങി.'നാച്ചുറല്‍ സ്റ്റാര്‍' നാനി , നടി ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ അഭിനയിച്ച ജേഴ്‌സിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍