സിനിമയിലെ 29 വര്‍ഷങ്ങള്‍, ആരാധകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

കെ ആര്‍ അനൂപ്

വെള്ളി, 25 ജൂണ്‍ 2021 (15:03 IST)
ബോളിവുഡിലെ കിംഗ് ഖാന്‍ ഹിന്ദി സിനിമയിലെത്തി 29 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1992 ല്‍ പുറത്തിറങ്ങിയ ദീവാന ആണ് ആദ്യ ചിത്രം.തന്റെ ആരാധകരും അനുയായികളും വര്‍ഷങ്ങളായി കാണിച്ച സ്‌നേഹത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
എണ്‍പതുകളില്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സിനിമ സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ടെലിവിഷന്‍ അവതാരകന്‍, സിനിമ നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
 
പതിനാല് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഷാരൂഖ് നേടി. അതില്‍ എട്ടെണ്ണം മികച്ച നടന്‍ ഉള്ളതാണ്.2005ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.70ലധികം ബോളിവുഡ് ചിത്രങ്ങളില്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍