2024 ജനുവരി മുതൽ ഡിസംബർ വരെ 199 പുതിയ സിനിമകളാണ് റിലീസ് ആയത്. അഞ്ച് പഴയകാല സിനിമകള്‍ റീമാസ്റ്റർ ചെയ്തും പുറത്തിറക്കിയിരുന്നു. ഇതിൽ ദേവദൂതന് തിയേറ്ററിൽ നിന്നും കളക്ഷൻ നേടാനായി എന്നും കുറിപ്പിൽ പറയുന്നു. 199 സിനിമകൾക്കായി ആകെ മുടക്കിയത് ആയിരം കോടിയാണ്. ഇതിൽ 300 - 350 കോടിയുടെ ലാഭം മാത്രമാണ് മലയാള സിനിമക്ക് നേടാനായത്.
അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളാണ് മലയാളത്തിന്റെ 100 കോടി സിനിമകൾ.