16 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മമ്മൂട്ടിയും ജോണി ആന്റണിയും, 'തുറുപ്പുഗുലാന്‍' ഓര്‍മ്മകളില്‍ സംവിധായകന്‍

കെ ആര്‍ അനൂപ്

ശനി, 26 നവം‌ബര്‍ 2022 (09:13 IST)
2006 ഏപ്രില്‍ 14ന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് തുറുപ്പുഗുലാന്‍. സംവിധായകന്‍ ജോണി ആന്റണി സിനിമയുടെ ഓര്‍മ്മകളിലാണ്.
 
'ഗുലാന്‍'എന്ന വിളിപ്പേരുള്ള കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്.കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഒരുപോലെ കയറിപ്പറ്റാന്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനായി. കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലഭൂമിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായും ഗുലാന്‍ എത്തുകയുണ്ടായി.
 
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ ജലീല്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ സ്‌നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
ഉദയകൃഷ്ണ, സിബി കെ. തോമസ് ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍