രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘പ്രേതം’ എന്ന് പേരിട്ടു. ‘സു... സു... സുധി വാത്മീക’ത്തിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രഞ്ജിത് തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുമെന്ന് സൂചനയുണ്ട്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ഹൊറര്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, മോളി ആന്‍റി റോക്സ് തുടങ്ങിയവയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.