തമിഴില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ‘ജില്ല’. മോഹന്‍ലാലും വിജയും ഒന്നിച്ച സിനിമ തെന്നിന്ത്യയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി. ഒരിടവേളയ്ക്ക് ശേഷം തമിഴകത്ത് മോഹന്‍ലാല്‍ ആവേശം പടര്‍ത്തിയ പ്രകടനം കാഴ്ചവച്ചു. ജില്ലയുടെ സംവിധായകന്‍ ആര്‍ ടി നേശന്‍ വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ഇത്തവണ നേശനും മോഹന്‍ലാലും ഒന്നിക്കുന്നത് ഒരു ബഹുഭാഷാചിത്രത്തിനു വേണ്ടിയാണ്. ഒരു പക്കാ ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ഈ സിനിമ. ഈ വര്‍ഷം തന്നെ പ്രൊജക്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിനൊപ്പം ആര്യയും മഹേഷ് ബാബുവും അഭിനയിക്കുന്നു എന്നതും ഈ പ്രൊജക്ടിന്‍റെ പ്രത്യേകതയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കും.
ഒരേസമയം മൂന്ന് പതിപ്പുകളുടെ ഷൂട്ടിംഗ് നടത്താനാണ് തീരുമാനം. ഇവരുടെ ഡേറ്റുകള്‍ ഒരേസമയം അറേഞ്ച് ചെയ്യുന്നതിന്‍റെ തിരക്കുകളിലാണ് ഇപ്പോള്‍ നേശന്‍.