‘ജില്ല’യ്ക്ക് ശേഷം മോഹന്‍ലാലിന്‍റെ തമിഴ് ചിത്രം ‘വെണ്ണിലാ മിന്നലാ’, കീര്‍ത്തി സുരേഷ് നായിക !
തിങ്കള്‍, 15 ഫെബ്രുവരി 2016 (18:32 IST)
കീര്‍ത്തി സുരേഷ് നായികയായ ആദ്യ മലയാളചിത്രം ‘ഗീതാഞ്ജലി’ ആയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഇരട്ടക്കഥാപാത്രങ്ങളെയാണ് കീര്‍ത്തി അവതരിപ്പിച്ചത്. സിനിമ വലിയ വിജയമൊന്നും നേടിയില്ലെങ്കിലും വ്യത്യസ്തമായ കഥാപശ്ചാത്തലം ശ്രദ്ധനേടി.
ഒരു ഹൊറര്‍ ചിത്രമായിരുന്നു ഗീതാഞ്ജലി. ഗീത, അഞ്ജലി എന്നീ സഹോദരങ്ങളെയാണ് കീര്‍ത്തി അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിലെ ‘സണ്ണി’ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ വീണ്ടും അവതരിപ്പിച്ചു എന്നതും ഗീതാഞ്ജലിയുടെ പ്രത്യേകതയാണ്.
കീര്‍ത്തി സുരേഷ് ഇന്ന് തമിഴകത്തെ ഒന്നാംനിര നായികയാണ്. കീര്‍ത്തി നായികയായ ‘രജനി മുരുകന്‍’ ഇപ്പോള്‍ തമിഴകത്ത് സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിലും കീര്‍ത്തിയാണ് നായിക.
ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ - കീര്‍ത്തി സുരേഷ് ടീമിന്‍റെ ഗീതാഞ്ജലി തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തുകയാണ്. ‘വെണ്ണിലാ മിന്നലാ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.