സ്ത്രീകളുടെ ആസക്തികൾ പച്ചയായി തുറന്നു കാണിക്കുന്ന 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക' പ്രദർശനത്തിന്

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (15:02 IST)
അശ്ലീല രംഗങ്ങള്‍ ധാരളമുണ്ടെന്നും ചിത്രം ഒരു പ്രത്യേക മതവിഭാഗത്തെ സൂചിപ്പിക്കുന്നുവെന്നും കാണിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദർശനാനുമതി വിലക്കിയ 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക' എന്ന ചിത്രം തീയേറ്ററിലേക്ക്. സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് വെളിച്ചം കാണുന്നത്. ചിത്രം ജുലൈ 28 ന് പ്രദര്‍ശനത്തിനെത്തും.
 
ചിത്രത്തിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം തെഹ്‌വാര്‍ കമ്മിറ്റി എന്ന സംഘടന മുന്നോട്ടു വന്നിരുന്നു. മുസ്ലിം സമുദായത്തിനെ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിച്ചിരുന്നു. കൊങ്കണാസെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക. 
 
അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത് പ്രകാശ് ഝാ നിര്‍മ്മിച്ച ചിത്രം ബാലാജി മോഷന്‍ പിക്ചറിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. സ്ത്രീകളുടെ ആസക്തികള്‍ പച്ചയായി തുറന്നുകാട്ടുന്നുവെന്നും, ചിത്രത്തില്‍ ഓഡിയോ പോണോഗ്രാഫിയുണ്ട് തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ നിരത്തിയാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചത്.
 
തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണസെന്‍, രത്‌ന പതക്, സുശാന്ത് സിങ് എന്നിവര്‍ അഭിയിച്ച ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ.
Next Article