സത്യസായിബാബയാകാന് ജനപ്രിയനായകന് ദിലീപ് ഇല്ല. മാസങ്ങളോളം ഡേറ്റ് നല്കേണ്ടിവരുമെന്നതുകൊണ്ടാണ് ഈ ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറിയത്. ദിലീപിന്റെ തീരുമാനമറിഞ്ഞയുടന് മലയാളത്തില്‍ നിന്നുതന്നെ ‘ബാബ’യാകാന്‍ താരത്തെ കണ്ടെത്തി സംവിധായകന് കോടി രാമകൃഷ്ണ ഞെട്ടിച്ചിരിക്കുകയാണ്.
മലയാളത്തിലെ യുവതാരം ശ്രീജിത് വിജയ് ആണ് ദിലീപിന് പകരം സത്യസായിബാബയാകുന്നത്. രതിനിര്‍വേദം, ലിവിംഗ് ടുഗെദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ശ്രീജിത് വിജയ്.
ആറുമാസത്തോളം പൂര്‍ണമായും ഡേറ്റ് നല്‍കേണ്ടിവരും എന്നുള്ളതുകൊണ്ടാണ് ദിലീപ് സായിബാബയില്‍ നിന്ന് പിന്മാറുന്നത്. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ ബിസിയാണ് ഇപ്പോള്‍ ദിലീപ്. അതുകൊണ്ടുതന്നെ ഇത്രയും സമയം ഒരു അന്യഭാഷാ ചിത്രത്തിനായി നല്കാന് കഴിയില്ലെന്ന് മനസിലാക്കിയാണ് ദിലീപ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.