ഒരു പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അനൂപ് സത്യന് ജോലിയുപേക്ഷിച്ച ശേഷം സത്യന് അന്തിക്കാടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. സത്യന് അന്തിക്കാടിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാനാണ് അനൂപിനും താല്‍പ്പര്യമെന്നാണ് വിവരം. കുടുംബബന്ധങ്ങളുടെ കഥയാണ് ആദ്യ ചിത്രത്തിനായി അനൂപ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.