സംസ്ഥാനത്തെ എല്ലാ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലിയും പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചു. തിയേറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സിനിമകള്‍ പിന്‍വലിച്ചത്. നിർമാതാക്കളും വിതരണക്കാരും മൾട്ടിപ്ലക്സുകൾക്ക് സിനിമകൾ നൽകില്ലെന്ന് അറിയിച്ചു. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെതിന് തുല്യമാക്കണമെന്ന ആവശ്യമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും മുന്നോട്ട് വെച്ചത്.
എ ക്സാസ് തിയറ്ററുകളില്‍ നിന്ന് വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ലഭിക്കുന്ന ലാഭവിഹിതം ആദ്യ ആഴ്ചയില്‍ 60 ശതമാനവും രണ്ടാം ആഴ്ചയില്‍ 55 ശതമാനവും മൂന്നാമാഴ്ചയില്‍ 50 ശതമാനവുമാണ്. അതേസമയം മള്‍ട്ടിപ്ലക്സിലാവട്ടെ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഈ സ്ഥിതി മാറ്റണം എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്.