മമ്മൂട്ടിയുടെ ഒരു അടിപൊളി കഥാപാത്രം അണിയറയില്‍ ഒരുങ്ങുന്നു. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്നാണ് കഥാപാത്രത്തിന് പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗംഭീര കഥാപാത്രം. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഈ തകര്‍പ്പന്‍ വേഷം ചെയ്യുന്നത്.
നയന്‍താര ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. വാസുകി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മിശ്രവിവാഹിതരായ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. താരങ്ങളെയും മറ്റ് സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്നു.
‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും നയന്‍സും ജോഡിയാകുന്ന സിനിമയാണിത്. സമീപകാലത്ത് മമ്മൂട്ടിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ലൂയിസ് പോത്തന്‍.
തിരക്കഥ ഇഷ്ടപ്പെട്ടതോടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു.
ഭാസ്കര്‍ ദി റാസ്കല്‍ കൂടാതെ തസ്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളിലും മമ്മൂട്ടി - നയന്‍താര ജോഡി ഒന്നിച്ചിട്ടുണ്ട്.