ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ബോബി - സഞ്ജയ് ടീമാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ് സൂചന.
സ്പാനിഷ് മസാല, വിക്രമാദിത്യന്‍ എന്നീ ലാല്‍ ജോസ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നിവിന്‍ പോളി.
ലാല്‍ ജോസും നിവിന്‍ പോളിയും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ കുതിച്ചുയരും. കാരണം, മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് നിവിന്‍ പോളി. ഈ ഗ്രൂപ്പില്‍ സഞ്ജയും ബോബിയും കൂടി ചേരുമ്പോള്‍ അതൊരു ഷുവര്‍ ഹിറ്റിനുള്ള കോമ്പിനേഷനാകുന്നു.
'അയാളും ഞാനും തമ്മില്‍' എന്ന മികച്ച സിനിമ ലാല്‍ ജോസിന് എഴുതിനല്‍കിയത് സഞ്ജയും ബോബിയുമായിരുന്നു. എന്തായാലും ഈ സിനിമ വേഗം സാധ്യമാകട്ടെ എന്ന് ആശംസിക്കാം.
'നീന' എന്ന ഒരു പ്രൊജക്ടിനാണ് ലാല്‍ ജോസ് ഉടന്‍ ശ്രമിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുമുഖത്തെ നായികയാക്കുന്ന ഈ സിനിമയില്‍ വിജയ് ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.