രജനിച്ചിത്രം ‘ലിങ്ക’, സൊനാക്ഷി സിന്‍‌ഹ നായിക

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (21:41 IST)
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന് ‘ലിങ്ക’ എന്ന് പേരിട്ടു. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍‌ഹയാണ് നായിക.
 
പ്രിയാമണി നായികയായ ‘ചാരുലത’ എന്ന സിനിമയുടെ സംവിധായകന്‍ പൊന്‍ കുമരനാണ് ലിങ്കയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ മൈസൂറില്‍ മേയ് രണ്ടിന് ആരംഭിക്കും. 40 ദിവസത്തെ ഷൂട്ടിംഗാണ് ആദ്യ ഷെഡ്യൂളില്‍ നടക്കുക.
 
റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ലിങ്ക രജനികാന്തിന്‍റെ ബിഗ് ബജറ്റ് സിനിമയായിരിക്കും. നൂറുകോടിയോളം രൂപയാണ് സിനിമയുടെ ബജറ്റ് എന്നറിയുന്നു.
 
സൊനാക്ഷിയാണ് നായികയെങ്കിലും ഒട്ടും പ്രാധാന്യം കുറയാത്ത വേഷത്തില്‍ അനുഷ്ക ഷെട്ടിയും അഭിനയിക്കുന്നുണ്ട്.