മറിയം മുക്ക് പ്രശസ്തമാകാന് പോകുകയാണ്. അതൊരു ചെറിയ സ്ഥലമാണെങ്കിലും അവിടെ നടക്കുന്നത് അത്ര ചെറിയ സംഭവങ്ങളല്ല. അതുകൊണ്ടുതന്നെ മറിയം മുക്കില്‍ ഇനിയെന്തൊക്കെ നടന്നാലും അത് ലോകം അറിയേണ്ടതുണ്ട്. അങ്ങനെ അക്കാര്യങ്ങളൊക്കെ ലോകത്തെ അറിയിക്കാന്‍ യുവതാരം ഫഹദ് ഫാസില്‍ തയ്യാറെടുക്കുകയാണ്.
ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് 'മറിയം മുക്ക്'. മുംബൈ പൊലീസ് ഫെയിം ഹിമാ ഡേവിസ് ആണ് ചിത്രത്തിലെ നായിക. തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വിദ്യാസാഗറാണ് സംഗീതം. സാം ബിഗ് നിര്‍മ്മിക്കുന്ന മറിയം മുക്ക് വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ്. ഒക്ടോബര്‍ 12ന് ചിത്രീകരണം ആരംഭിക്കും.
ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ്, വെനീസിലെ വ്യാപാരി, ഏഴ് സുന്ദരരാത്രികള്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ജയിംസ് ആല്‍ബര്‍ട്ട്.