മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ ഒന്നിക്കുന്നു!

ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:51 IST)
ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. റാഫി തിരക്കഥയെഴുതുന്ന സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സിദ്ദിക്കാണ്.
 
ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. 2 കണ്‍‌ട്രീസിന് ശേഷം എത്തുന്ന ഷാഫിച്ചിത്രം എന്ന നിലയില്‍ ഒരു അതിഗംഭീര സിനിമയ്ക്കായാണ് എല്ലാവരും ശ്രമിക്കുന്നത്. ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ് റാഫി.
 
സിദ്ദിക്ക് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. ആദ്യചിത്രം സിദ്ദിക്ക് തന്നെ സംവിധാനം ചെയ്യുന്ന ‘ഫുക്രി’ ആണ്. എന്തായാലും ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ എല്ലാവരും ഒത്തുചേരുമ്പോള്‍ മറ്റൊരു രാജമാണിക്യമോ ഹിറ്റ്‌ല‌റോ ഏവരും പ്രതീക്ഷിക്കുന്നു. 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ വെനീസിലെ വ്യാപാരി ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക