മമ്മൂട്ടി ഇനി വരുന്നത് മാർച്ച് 30ന്, എല്ലാ റെക്കോർഡുകളും അതുവരെ മാത്രം!

തിങ്കള്‍, 23 ജനുവരി 2017 (14:56 IST)
ഇനി രണ്ടുമാസത്തേക്ക് മമ്മൂട്ടിക്ക് റിലീസുകൾ ഉണ്ടാവില്ല. മമ്മൂട്ടിയുടെ അടുത്ത റിലീസ് മാർച്ച് 30നാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഫാദർ' മാർച്ച് 30നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്ന ഈ സിനിമ പിന്നീട് സിനിമാസമരം കാരണം ഈ മാസം 26ന് ചിത്രം റിലീസ് ചെയ്യാമെന്ന് ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാർച്ച് 30 എന്ന് റിലീസ് ഡേറ്റ് ഫിക്സ് ചെയ്തിരിക്കുകയാണ്.
 
പൃഥ്വിരാജ് നിർമ്മിച്ചിരിക്കുന്ന ഈ സിനിമ ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ആണ്. സ്നേഹയാണ് ചിത്രത്തിലെ നായിക. വൻ പ്രതീക്ഷയാണ് ഈ ചിത്രത്തിനുമേൽ ഉള്ളത്. തോപ്പിൽ ജോപ്പന് ശേഷം മമ്മൂട്ടിയുടേതായി വരുന്ന ആദ്യ റിലീസാണ് ഇത്. മമ്മൂട്ടിക്ക് 50 കോടി ക്ലബിൽ ഇടം നേടാനുള്ള അവസരമായാണ് ഈ സിനിമയെ മമ്മൂട്ടി ആരാധകർ കണക്കുകൂട്ടിയിരിക്കുന്നത്.
 
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ പോലെയുള്ള വമ്പൻ സിനിമകൾ ഇപ്പോൾ തിയേറ്ററുകളിലുണ്ടെങ്കിലും ദി ഗ്രേറ്റ് ഫാദറിൻറെ വരവോടെ മലയാള സിനിമ ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക