മമ്മൂട്ടിയെപ്പോലെയാണ്, തമിഴ് സൂപ്പര്‍താരങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, എപ്പോഴും... !
വെള്ളി, 20 നവംബര്‍ 2015 (17:50 IST)
മമ്മൂട്ടി ആര്‍ക്ക് ഡേറ്റ് കൊടുക്കുമെന്ന് പ്രവചിക്കാന്‍ ഒരാള്‍ക്കുമാവില്ല. കാരണം മെഗാസ്റ്റാറിന്‍റെ നീക്കങ്ങള്‍ എപ്പോഴും പ്രവചനാതീതമാണ്. ഈ വര്‍ഷത്തെ കാര്യം തന്നെയെടുത്താല്‍ ദീപു കരുണാകരന്‍റെ ഫയര്‍മാന്‍ എന്ന ചിത്രമായിരുന്നു മമ്മൂട്ടി ആദ്യം ചെയ്തത്. ദീപുവിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയത് ഒരു സര്‍പ്രൈസായിരുന്നു. പിന്നീട് സീനിയര്‍ സംവിധായകന്‍ സിദ്ദിക്കിന്‍റെ ഭാസ്കര്‍ ദി റാസ്കലില്‍ അഭിനയിച്ചു. അതിന് ശേഷം ജി മാര്‍ത്താണ്ഡനൊപ്പം അച്ഛാ ദിന്‍ ചെയ്തു. പിന്നീട് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയത് വലിയ സംവിധായകനായ കമലിനായിരുന്നു - ഉട്ടോപ്യയിലെ രാജാവ്. അതിന് ശേഷമെത്തിയ മമ്മൂട്ടിച്ചിത്രം പത്തേമാരിയാണ്, സംവിധാനം സലിം അഹമ്മദ്. ‘പുതിയ നിയമം’ എന്ന പ്രൊജക്ടിനായി എ കെ സാജനായിരുന്നു പിന്നീട് മമ്മൂട്ടി ഡേറ്റ് കൊടുത്തത്. ഇപ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരിക്കുന്നത് ഉദയ് അനന്തനാണ് - പ്രൊജക്ട് ‘വൈറ്റ്’ !
സീനിയര്‍ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നതിനൊപ്പം അപ്രതീക്ഷിതമായി പുതിയ സംവിധായകര്‍ക്കും, താരതമ്യേന അപ്രശസ്തര്‍ക്കുമൊക്കെ മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ ആരാധകര്‍ക്ക് അദ്ദേഹത്തിന്‍റെ പുതിയ പ്രൊജക്ടുകളുടെ സംവിധായകരുടെ പേരുകള്‍ എപ്പോഴും വിസ്മയം സമ്മാനിക്കും. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, കഴിവുണ്ട് എന്നും മികച്ച തിരക്കഥയാണെന്നും മനസിലായെങ്കില്‍ മാത്രമേ മമ്മൂട്ടി സമ്മതം മൂളുകയുള്ളൂ.
മമ്മൂട്ടിയെപ്പോലെയാണ് ഇപ്പോള്‍ തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍. മുമ്പ് വമ്പന്‍ സംവിധായകര്‍ക്ക് മാത്രം തുടര്‍ച്ചയായി ഡേറ്റ് നല്‍കിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ഏവരെയും ഞെട്ടിക്കുന്നു. ഷങ്കര്‍, പി വാസു തുടങ്ങിയവര്‍ക്ക് മാത്രം കുത്തകയായിരുന്ന രജനീകാന്തിന്‍റെ ഡേറ്റ് പാ രഞ്ജിത്തിന് ലഭിക്കുന്നു. അട്ടക്കത്തി, മദ്രാസ് എന്നീ രണ്ടുചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്.
കമല്‍ഹാസന്‍ രാജേഷ് എം സെല്‍വയുടെ തൂങ്കാവനത്തില്‍ അഭിനയിക്കുന്നു. ജീത്തു ജോസഫിന് ഡേറ്റ് നല്‍കുന്നു. അജിത്താകട്ടെ ചക്രി തൊലേത്തിക്ക് ഡേറ്റ് നല്‍കുന്നു. ബില്ല 2 അങ്ങനെയുണ്ടായതാണ്. സതുരംഗവേട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദിന് സൂര്യ ഡേറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്ത, ഇളയദളപതി വിജയുടെ അറുപതാം ചിത്രം സംവിധാനം ചെയ്യുന്നത് ഭരതന്‍ ആണ്. ‘അഴകിയ തമിഴ് മകന്‍’ എന്ന ഒറ്റച്ചിത്രം മാത്രം ഒരുക്കിയിട്ടുള്ള ഭരതന്‍. അതേ, മമ്മൂട്ടിയെപ്പോലെ അപ്രതീക്ഷിത വഴികളിലൂടെയാണ് കോളിവുഡിലെ താരങ്ങളുടെ സഞ്ചാരവും.