'പ്രിയപ്പെട്ട സഞ്ജു ബാബ'; പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

വ്യാഴം, 29 ജൂലൈ 2021 (14:53 IST)
ബോളിവുഡ് താരം സഞ്ജയ് ദത്ത് 62-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ മോഹന്‍ലാല്‍.സഞ്ജയ് ദത്തിനൊപ്പം ഇരിക്കുന്ന ഒരു ചിത്രവും ലാല്‍ പങ്കുവെച്ചിട്ടുണ്ട്. 
 
'ഇന്നും എപ്പോഴും നിങ്ങള്‍ക്ക് ധാരാളം സന്തോഷവും ആരോഗ്യവും നേരുന്നു. പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍'- മോഹന്‍ലാല്‍ കുറിച്ചു.
'കെ.ജി.എഫ്: ചാപ്റ്റര്‍ 2' അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. 
അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് സിനിമയില്‍ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍