മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കള്‍, വിനീതിന്റെ പാട്ടിന് ഗിറ്റാര്‍ വായിച്ച് പ്രണവ്, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 28 ജൂലൈ 2021 (09:04 IST)
വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ഹൃദയത്തിന്റെ സംവിധായകനും നായകനും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രണവ് മോഹന്‍ലാലുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് തന്നെയാണ് പങ്കു വെച്ചതും.
 
റോക്ക് ഓണ്‍ എന്ന ചിത്രത്തിലെ 'പിച്ച്‌ലെ സാത് ദിനോം മേം' എന്ന പാട്ട് വിനീത് പാടുമ്പോള്‍ ഒപ്പം ഗിറ്റാര്‍ വായിക്കുന്ന പ്രണവിനെയും വീഡിയോയില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

പ്രണവിനെപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി 5 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അദ്ദേഹം പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍