പൃഥ്വിരാജിന്‍റെ പുതിയ ത്രില്ലറിന്‍റെ ചിത്രീകരണം അടുത്ത ദിവസം തുടങ്ങുന്നു‍, നായിക ഭാവന

ചൊവ്വ, 21 ഫെബ്രുവരി 2017 (16:33 IST)
പൃഥ്വിരാജ് നായകനാകുന്ന പുതിയ റിമാന്‍റിക് ത്രില്ലര്‍ ചിത്രം ‘ആദം’ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. ഭാവനയാണ് ഈ സിനിമയിലെ നായിക. ജിനു ഏബ്രഹാം സംവിധാനം ചെയ്യുന്ന സിനിമയില്‍ മിഷ്ടി ചക്രവര്‍ത്തിയും നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
നരേനും ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിയും ഭാവനയും നരേനും റോബിന്‍‌ഹുഡ് എന്ന ഹിറ്റില്‍ ഒരുമിച്ചിരുന്നു. 
 
സ്വപ്നക്കൂട്, ലോലിപോപ്പ്, പൊലീസ്, ഇവിടെ തുടങ്ങിയ സിനിമകളിലും പൃഥ്വിരാജും ഭാവനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ പൃഥ്വിരാജ് സിനിമകളുടെ തിരക്കഥാകൃത്താണ് ആദത്തിന്‍റെ സംവിധായകനായ ജിനു ഏബ്രഹാം.

വെബ്ദുനിയ വായിക്കുക