അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്ത് പെട്ടെന്നുണ്ടായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സഹായകമായിട്ടുണ്ടോ? ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഒരു മിറാക്കിള്‍ സംഭവിച്ചിട്ടുണ്ടോ?
അത്തരം ഒരു മിറാക്കിള്‍ സംഭവിക്കുന്ന ജീവിതമാണ് റോഷന്‍ ആന്‍ഡ്രൂസ് തന്‍റെ പുതിയ സിനിമയ്ക്ക് പ്രമേയമാക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. ബോബി - സഞ്ജയ് ടീം തന്നെ തിരക്കഥയെഴുതുന്നു.
“ഇത് ഞങ്ങളുടെ സ്വപ്നചിത്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ഇതിന്‍റെ കഥയുടെ ജോലികളിലാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിറാക്കിളുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്” - റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
അടുത്ത വര്‍ഷമാദ്യം കൊച്ചിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പൃഥ്വിരാജും റോഷനും മുമ്പ് ഒന്നിച്ച ‘മുംബൈ പോലീസ്’ വന്‍ വിജയം നേടിയിരുന്നു.