'പി കെ' തമിഴില്‍, കമല്‍ഹാസന്‍ നായകന്‍

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2015 (15:14 IST)
500 കോടി ക്ലബില്‍ ഇടം നേടിയ 'പി കെ' എന്ന ബോളിവുഡ് സിനിമാത്ഭുതം ഇനി തെന്നിന്ത്യയിലേക്ക്. പി കെയുടെ തമിഴ് - തെലുങ്ക് റീമേക്കുകളില്‍ കമല്‍ഹാസന്‍ നായകനാകും.
 
ജെമിനി പ്രൊഡക്ഷന്‍സ് ആണ് പി കെയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കമല്‍ നായകനാകുന്ന റീമേക്കുകളുടെ സംവിധാനവും കമല്‍ തന്നെയായിരിക്കുമെന്നാണ് വിവരം.
 
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഈ ആമിര്‍ഖാന്‍ ചിത്രം ദക്ഷിണേന്ത്യന്‍ ബോക്സോഫീസിലും വന്‍ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ നായകനാകുന്ന തമിഴ് - തെലുങ്ക് റീമേക്കുകള്‍ക്ക് കൂടുതല്‍ സ്വീകരണം ലഭിക്കുമെന്നാണ് ജെമിനി പ്രൊഡക്ഷന്‍സ് വിശ്വസിക്കുന്നത്.
 
രാജ്കുമാര്‍ ഹിറാനിയുടെ മുന്നാഭായ് എം ബി ബി എസ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായത് കമല്‍ഹാസനാണ്.