പഴശ്ശിരാജക്കും ചന്തുവിനും ശേഷം ചരിത്രം കുറിക്കാൻ അവൻ എത്തുന്നു - കുഞ്ഞാലിമരയ്ക്കാർ!

Webdunia
തിങ്കള്‍, 29 മെയ് 2017 (14:43 IST)
ഇനി മെഗാസ്റ്റാറിന്‍റെ പുതിയ അവതാരം. പഴശ്ശിരാജയ്ക്ക് പിന്നാലെ ‘കര്‍ണന്‍’ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഗൌരവമുള്ള സിനിമകളിലേക്കുള്ള മാറ്റമാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത്തരം ഊഹങ്ങള്‍ക്ക് ബലം പകര്‍ന്നുകൊണ്ട് ഇതാ മറ്റൊരു സിനിമ പിറവിയെടുക്കാൻ പോവുകയാണ്- കുഞ്ഞാലിമരയ്ക്കാര്‍.
 
പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാനായ സന്തോഷ് ശിവന്‍. കുഞ്ഞാലിമരയ്ക്കാറുടെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറെ കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സിനിമ ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന വാര്‍ത്തയാണിപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ രചന ഏകദേശം പൂര്‍ത്തിയായതായാണ് അറിയുന്നത്.
 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. പല നിര്‍മ്മാതാക്കളും ഈ പ്രൊജക്ടിനോട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പിലെല്ലാം ഇപ്പോള്‍ കുഞ്ഞാലിമരയ്ക്കാറാണ് പ്രധാന ചര്‍ച്ചാവിഷയം.
 
സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാര്‍ ബ്രിട്ടീഷുകാരോട് പോരാടിയാണ് ജീവന്‍ വെടിയുന്നത്. പഴയകാല സെറ്റുകളെല്ലാം കോടികള്‍ മുടക്കിയായിരിക്കും തയാറാക്കുക. പഴശ്ശിരാജ, ചന്തു തുടങ്ങിയ ചരിത്ര പുരുഷന്‍മാരെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു വേഷ പകര്‍ച്ചയായിരിക്കും കുഞ്ഞാലിമരയ്ക്കാന്‍ എന്ന കാര്യത്തില്‍ സംശയമില്ല.
Next Article